കണ്ണൂർ ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് മെഡൽ ജേതാക്കളെ അനുമോദിച്ചു
കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം വെള്ളി വെങ്കല മെഡലുകൾ നേടിയ കണ്ണൂർ ജില്ലയിലെ മികച്ച കായികാഭ്യാസികളെ അനുമോദിച്ചു
Jan 16, 2026, 17:49 IST
കാടാച്ചിറ: കണ്ണൂർ ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം വെള്ളി വെങ്കല മെഡലുകൾ നേടിയ കണ്ണൂർ ജില്ലയിലെ മികച്ച കായികാഭ്യാസികളെ അനുമോദിച്ചു.
കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിൽ നടന്ന പരിപാടിയിൽ . കോട്ടൂർ പ്രകാശൻ ഗുരുക്കൾ സ്വാഗതവും,വി പ്രസാദ് ഗുരുക്കൾ അധ്യക്ഷതവഹിച്ചു. കുന്നരു ഗംഗാധരൻ ഗുരുക്കൾ ഉദ്ഘാടനവും നിർവഹിച്ചു ഉപഹാര സമർപ്പണം സി കെ ഉമേഷ് ഗുരുക്കൾ നിർവഹിച്ചു . പയ്യന്നൂർ കെ പി ബാബുരുക്കൾ വിജേഷ് കൊയ്യോട് അഭയ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.