കണ്ണൂർ ജില്ലാ സ്കൂൾ കായിക മേള : പയ്യന്നൂർ കിരീടത്തിലേക്ക്
തലശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ജില്ലാ സ്‌കൂൾ കായികമേള മൂന്നാം ദിനത്തിൻ്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ആറ് റെക്കോഡുകൾ കൂടി പിറന്നു.
Oct 23, 2024, 15:31 IST
തലശേരി : തലശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ജില്ലാ സ്‌കൂൾ കായികമേള മൂന്നാം ദിനത്തിൻ്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ആറ് റെക്കോഡുകൾ കൂടി പിറന്നു.
35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 23 സ്വർണവും 24 വെള്ളിയും 19 വെങ്കലവുമായി 222 പോയിന്റുമായി പയ്യന്നൂർ സബ്ജില്ലയാണ് മുന്നിൽ. അഞ്ച് സ്വർണവും 9 വെള്ളിയും 6 വെങ്കലവുമായി 66 പോയിന്റ് നേടിയ ഇരിക്കൂർ രണ്ടാം സ്ഥാനത്താണ്. എട്ട് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവുമായി 65 പോയിന്റുനേടി മട്ടന്നൂർ സബ് ജില്ലയാണ് മൂന്നാം സ്ഥാനം.
83 പോയിന്റുമായി കോഴിച്ചാൽ ജിഎച്ച്എസ്എസാണ് സ്കൂളുകളിൽ മുന്നിൽ . രണ്ടാംസ്ഥാനത്ത് 44 പോയിന്റുമായി പ്രാപ്പൊയിൽ ജിഎച്ച്എസ്എസും മൂന്നാം സ്ഥാനത്ത് 35 പോയിന്റുമായി മാത്തിൽ ജിഎച്ച്എസ്എസ്സുമാണ് നിലകൊള്ളുന്നത്.