മണ്ണാണ് ജീവിതം, കൃഷിക്ക് ഊന്നൽ നൽകി 14 കോടി വകയിരുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്

 മണ്ണാണ് ജീവിതം മണ്ണിൽനിന്നാണ് നമ്മുടെ നാളെയും. കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുകയെന്നതാണ് ബഡ്ജറ്റിൻ്റെ സന്ദേശം. ഇതിനായി14 കോടി രൂപ ബഡ്ജറ്റിൽ പ്രഥമ പരിഗണന നൽകി വകയിരുത്തി

 

കണ്ണൂർ :വിദ്യാഭ്യാസ മേഖലയ്ക്കും, കൃഷിക്കും, ആരോഗ്യ രംഗത്തിനും ഊന്നൽ നൽകി കണ്ണൂർജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ടി. ഷബ്ന  അവതരിപ്പിച്ചു. മണ്ണാണ് ജീവിതം മണ്ണിൽനിന്നാണ് നമ്മുടെ നാളെയും. കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുകയെന്നതാണ് ബഡ്ജറ്റിൻ്റെ സന്ദേശം. ഇതിനായി14 കോടി രൂപ ബഡ്ജറ്റിൽ പ്രഥമ പരിഗണന നൽകി വകയിരുത്തി ' കൈപ്പാട് കൃഷിക്ക് 20 ലക്ഷം രൂപ.  കുറ്റ്യാട്ടൂർ മാവ് കൃഷി വികസനത്തിന് അഞ്ച ലക്ഷം രൂപ.തരിശ് ആക്കിയിട്ട ജില്ലയിലെ കൃഷി ഭൂമി കൃഷിയോഗ്യമാക്കാ ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാൻ ജില്ലാ പദ്ധതിക്ക് 50 ലക്ഷം രൂപ എന്നിവ നീക്കിവെച്ചു. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിക്ക് 16 ലക്ഷം രൂപ കരിമ്പം കൃഷിതോട്ട  വികസനത്തിന് 2.29 കോടി രൂപ വനാതിർത്തികളിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.  തടയാൻ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ എന്നിവയും വകയിരുത്തി. 

കാർഷിക മേഖലയ്ക്കായി ആകെ 14 കോടി രൂപയാണ് വകയിരുത്തിയത്. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകാൻ ഒരു കോടി  മത്സ്യബന്ധന മേഖലയിലെ പദ്ധതികൾക്കായി 30 ലക്ഷം  എബിസി കേന്ദ്രത്തിലെയും സർജറി യൂണിറ്റിലെയും പ്രവർത്തനങ്ങൾക്കായി 1.18 കോടി രൂപ മൃഗസംരക്ഷണമേഖലയിൽ ആകെ രണ്ടു കോടി രൂപ വകയിരുത്തി. ആധുനിക അറവുശാല നിർമ്മാണത്തിന് 55 ലക്ഷം രൂപ കണ്ണൂർ ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കാൻ 50 ലക്ഷം രൂപ സ്ത്രീയുടെ കരുത്ത് സമൂഹത്തിന്റെ ശക്തി ഒരു സി ഡി എസ്സിൽ ഒരു സംരംഭമെന്ന പദ്ധതിക്ക് ഒരു കോടി രൂപ ട്രാൻസ് ജെൻഡർ ഭവനനിർമ്മാണത്തിന് 5 അഞ്ചുലക്ഷം രൂപ ജില്ലയെ ഹാപ്പിനസ് ജില്ലയാക്കി മാറ്റുന്നതിന് ഗ്രാമപഞ്ചായത്തുകളിൽ ഹാപ്പിനസ് സെൻ്ററുകൾക്ക് 10 ലക്ഷം രൂപ എന്നിവയും ധനസഹായമായി നൽകും .  വയോജന ക്ഷേമത്തിന് 1.21 കോടി രൂപ വകയിരുത്തി വനിതാ ഫിറ്റ്നസ് സെൻറുകൾക്ക് 70 ലക്ഷം പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തി നായി
 അഞ്ചു കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഓപ്പൺ ജിം സ്ഥാപിക്കാൻ അഞ്ച് ലക്ഷം 25 ഡിവിഷനുകളിലുമായി25 ഓപ്പൺ ജിം സ്ഥാപിക്കാൻ 2.5  കോടിയുംവകയിരുത്തി ആരോഗ്യമേഖലയ്ക്ക് ആകെ 11.1 6 കോടി രൂപ നീക്കിവെച്ചു വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾക്കായി 35 കോടി രൂപയാണ് വകയിരുത്തിയത്. 1647697 749 രൂപ വരവും 1625263000 ചെലവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.