കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ് തോത്സവം 25 ന് തുടങ്ങും

 

കണ്ണൂർ : കേരളത്തിനകത്തും പുറത്തുമുള്ള എഴുപതിലേറെ പ്രസാധകർ , ആയിരത്തി ഇരുനൂറോളം ഗ്രന്ഥശാലകൾ, ആയിരക്കണക്കിന് പുസ്തക പ്രേമികൾ സംഗമിക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് 25 ന് മൂന്നുമണിക്ക് തിരിതെളിയും.

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സജ്ജമാക്കിയ കെ ബാലകൃഷ്ണൻ മാസ്റ്റർ നഗറിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡോക്ടർ വി ശിവദാസൻ എം.പി. അധ്യക്ഷത വഹിക്കും. കഥാകൃത്ത്  ടി പത്മനാഭൻ മുഖ്യാതിഥിയാവും.

 വിശിഷ്ടാതിഥികളായി കെപി മോഹനൻ എംഎൽഎ കെ വി സുമേഷ് എംഎൽഎ മേയർ മുസ്ലിഹ് മഠത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്നകുമാരി പീപ്പിൾസ് മിഷൻ കൺവീനർ പി കെ ഗോവിന്ദൻ എന്നിവർ പങ്കെടുക്കും 25 മുതൽ 28 വരെ നീളുന്ന പുസ്തകോത്സവത്തിന് അകത്ത് 150ഓളം സ്റ്റാളുകളിലായി പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ 33 ശതമാനം കമ്മീഷനാണ് ഗ്രന്ഥശാലകൾക്ക് നൽകുക.

സാഹിത്യസാംസ്കാരിക സദസുകളും കലാപരിപാടികളും പുസ്തകപ്രകാശനവും ഉണ്ടാവും. 26 ന്11 മണിക്ക് പ്രസംഗകലയുടെ നൂറാം വാർഷികം പ്രമാണിച്ച് കാഥിക സംഗമം വി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.
 
27 ന് 9 30 ന് ഗ്രന്ഥാലോകം എഴുപത്തിയഞ്ചാം വാർഷികം സ്പെഷ്യൽ പതിപ്പ് പ്രകാശനം നടക്കും. 28ന് സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. നോവലിസ്റ്റ്എം മുകുന്ദൻ മുഖ്യാതിഥിയാവും.
 
ഡോക്ടർ വി ശിവദാസൻ എംപി ചെയർമാനും മുകുന്ദൻ മഠത്തിൽ വർക്കിംഗ് ചെയർമാനും പി.കെ.വിജയൻ ജനറൽ കൺവീനറുമായി സംഘാടകസമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് വാർത്താസമ്മേളനത്തിൽ ബ്രോഷർ പ്രകാശനവും നടന്നു. മുകുന്ദൻ മഠത്തിൽ, പി കെ വിജയൻ, എം.കെ.രമേഷ് കുമാർ , വി.കെ. പ്രകാശിനി, പി ജനാർദനൻ , സി. സുനിൽകുമാർ , കെ ടി ശശി, ഇ കെ പത്മനാഭൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു