കണ്ണൂർ ജില്ലാ കളരിപയറ്റ് ചാംപ്യൻഷിപ്പ് മെയ് 30 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 30, 31 തീയ്യതികളിലായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ സബ്ബ് ജൂനിയർ

 

കണ്ണൂർ: കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 30, 31 തീയ്യതികളിലായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ സബ്ബ് ജൂനിയർ , ജൂനിയർ ആന്റ് സീനിയർ വിഭാഗങ്ങളിലായി 262 പെൺകുട്ടികളും 314 ആൺകുട്ടികളും 1249ഇനങ്ങളിലായി മാറ്റുരക്കും.

കണ്ണൂർ യൂണിവേർസിറ്റിഫിസിക്കൽ എഡുക്കേഷൻ ആന്റ് സ്പോർട്സ് ഡയരക്ടർ ഡോ:എ പ്രവീൺ നാളെ കാലത്ത് പത്ത് മണിക്ക് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം അഡ്വ: ടി ഒ മോഹനൻ എം എൽ എ വൈകുന്നേരം 5.30 ന് നിർവ്വഹിക്കും. റിട്ട: അസി: കമാന്റന്റ് വി കെ അബ്ദുൾ നിസ്സാർ വിജയിയ്ക്ക് സമ്മാനവിതരണം ചെയ്യും.ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളതാണ് കളരിപ്പയറ്റ് അസോസിയേഷനെന്ന് ഭാരവാഹികൾ പറഞ്ഞു.. പി ശശീന്ദ്രൻ ഗുരുക്കൾ,, പി വി സോമൻ ഗുരുക്കൾ,, വത്സൻ കോടത്തിൽ ഗുരുക്കൾ, പി ജനാർദ്ദനൻ ഗുരുക്കൾ , സി മുഹമ്മദ് ഷരീഫ് ഗുരുക്കൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.