കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്‌ക്രബ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്‌ക്രബ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാ നത്തിൽ നിയമനം നടത്തുന്നതിന് യഥാക്രമം ആഗസ്ത് 19, 22 തീയതികളിലായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് വാക്ക്

 

കണ്ണൂർ  : കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്‌ക്രബ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാ നത്തിൽ നിയമനം നടത്തുന്നതിന് യഥാക്രമം ആഗസ്ത് 19, 22 തീയതികളിലായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് വാക്ക് - ഇൻ ഇന്റർവ്യൂ നടത്തുംു. യോഗ്യത പ്ലസ് ടു സയൻസ്, ജനറൽ നഴ്‌സിങ്ങ് & മിഡ് വൈഫറി /ബി.എസ്.സി / എം.എസ്.സി. നഴ്‌സിങ്ങ് (കേരള പി.എസ്.സി. അംഗീകരിച്ചത്), കേരള നഴ്‌സസ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. എക്‌സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം  ആശുപത്രി സൂപ്രണ്ട് മുൻപാകെ ഹാജരാകേണ്ടതാണ്.