കണ്ണൂർ ജില്ലാ ആശുപത്രിയിൽ മലയാള ഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ മലയാള ഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. എസ്എസ്എ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി.വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു.

 

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ മലയാള ഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. എസ്എസ്എ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി.വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ.ഷാജ് അധ്യക്ഷത വഹിച്ചു.

അഡീഷണൽ ലേ സെക്രട്ടറി ടി.വി.ദീപ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർഎംഒ ഡോ. സുമിൻ മോഹൻ, നഴ്സിംഗ് സൂപ്രണ്ട് കെ.വി.തനൂജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷേർലി ജോസഫ്, ലേ സെക്രട്ടറി എ.പി.സചീന്ദ്രൻ എന്നിവർ സംസാരിച്ചു