കണ്ണൂർ ജില്ലാ ആശുപത്രി ജീവനക്കാരുടെ കലോത്സവം സമാപിച്ചു ; ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ

 ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അഭിപ്രായപ്പെട്ടു.

 


കണ്ണൂർ :  ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അഭിപ്രായപ്പെട്ടു.ജില്ലയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രി കലോത്സവം   സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. കണ്ണൂർ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

 കണ്ണൂർ ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് മുഖ്യാതിഥിയായി . ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രിഫിൻ സുരേന്ദ്രൻ അധ്യക്ഷനായി . ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: പി കെ അനിൽ കുമാർ   സീനിയർ സൂപ്രണ്ട് സജീന്ദ്രൻ എ പി, ലേ സെക്ടറി ധനേഷ് കെ കെ  സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി സി. പ്രമോദ് കുമാർ  , ജോയിന്റ് സെക്രട്ടറി അജയ് കുമാർ കരിവെള്ളൂർ , സെമിലി കെ.സി , പ്രസാദ് ആർ എസ്  ഷീജ പീതാംബരൻ , ധന്യ സുപാൽ , ജീവൻ ലാൽ എന്നിവർ  പ്രസംഗിച്ചു. ആശുപത്രി ജീവനക്കാരുടെ കലാമേളയും അരങ്ങേറി.