സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസ്ട്രിക് ഫ്യൂ യൽ എംപ്ളോയിസ് യൂനിയൻ പണിമുടക്ക് സമരം നടത്തും
കണ്ണൂർ : സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന്കണ്ണൂർ ഡിസ്ട്രിക് ഫ്യൂ യൽ എംപ്ളോയിസ് യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ തൊഴിലാളികളുടെ മിനിമം കൂലിയു മറ്റു ആനുകൂല്യങ്ങളും 2020 ജൂൺ 22 ന് പുതുക്കി നിശ്ചയിച്ചിരുന്നു വെങ്കിലും അടിസ്ഥാനവേതനവും ജീവിത സൂചിക അടിസ്ഥാനമാക്കി കൊണ്ടുള്ള ക്ഷാമബത്തയും സർവീസ് വെയിറ്റേജും ഏജൻസികൾ നൽകുന്നില്ല. പ്രതിമാസ ശമ്പളം അതത് മാസം ഏഴാം തീയ്യതിക്കകം നൽകണമെന്ന് കരാർ ഉണ്ടെങ്കിലും അതു പാലിക്കാൻ ഭൂരിഭാഗം ഏജൻസികളും അതി തയ്യാറാകുന്നില്ല. ഇ എസ്.ഐ, ഇ പി.എഫ് പദ്ധതികളുടെ പരിരക്ഷ ഏതാനും ചില ഏജൻസികളല്ലാതെ മറ്റാരും നൽകാൻ തയ്യാറാകുന്നില്ല.. അവശ്യ സർവീസ് മേഖലയിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലേബർ ഓഫീസർക്കും കലക്ടർക്കും 2019 നവംബർ അഞ്ചാം തീയ്യതി പരാതി നൽകിയിരുന്നു..ഇതിൽ പരിഹാരം ഇല്ലാത്തതിനെ തുടർന്ന് 2025 ഫെബ്രുവരി 21 ന് നൂറുകണക്കിന് തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണയും നടത്തിയിരുന്നു. ഏജൻസികളുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്ത പക്ഷം പണിമുടക്ക് ഉൾപ്പെടെ പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി എ പ്രേമരാജൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എ അശോകൻ, വി.കെ ബാബുരാജ്, എം. ചന്ദ്രൻ, എം.പി രാജീവൻ എന്നിവരും പങ്കെടുത്തു..