കെ സി യുടെ പേരിൽ കെ എസിൻ്റെ വീട്ടിൽ ഗ്രൂപ്പ് യോഗം? വാർത്ത തള്ളി കണ്ണൂർ ജില്ലാ കോൺഗ്രസ് നേതൃത്വം

കെ സി വേണുഗോപാലിന്റെ പേരിൽ കണ്ണൂരിൽ ഒരു രഹസ്യ ഗ്രൂപ്പ് യോഗവും നടക്കുന്നില്ലെന്ന് ഡി സി . സി നേതൃത്വം.കെ സുധാകരൻ്റെ നടാലിലെ വീട്ടിൽ ഗ്രൂപ്പ് യോഗത്തിന് എത്താൻ ആർക്കും നിർദ്ദേശവും നൽകിയിട്ടില്ല ഗ്രൂപ്പ് പ്രവർത്തനത്തിന് കെ സി വേണുഗോപാലിന്റെ പിന്തുണ ഉണ്ടാകില്ലെന്നും നേതൃത്വം അറിയിച്ചു .

 

കണ്ണൂർ :കെ സി വേണുഗോപാലിന്റെ പേരിൽ കണ്ണൂരിൽ ഒരു രഹസ്യ ഗ്രൂപ്പ് യോഗവും നടക്കുന്നില്ലെന്ന് ഡി സി . സി നേതൃത്വം.കെ സുധാകരൻ്റെ നടാലിലെ വീട്ടിൽ ഗ്രൂപ്പ് യോഗത്തിന് എത്താൻ ആർക്കും നിർദ്ദേശവും നൽകിയിട്ടില്ല ഗ്രൂപ്പ് പ്രവർത്തനത്തിന് കെ സി വേണുഗോപാലിന്റെ പിന്തുണ ഉണ്ടാകില്ലെന്നും നേതൃത്വം അറിയിച്ചു .കെ സുധാകരൻ എംപിയുടെ വീട്ടിൽ ഇന്ന് ഗ്രൂപ്പ് യോഗം വിളിച്ചുവെന്ന വാർത്തയാണ് പ്രചരിച്ചത്.സിസിസി ജനറൽ സെക്രട്ടറി വി ആർ ഭാസ്‌കരൻ ഉൾപ്പെടെയുള്ളവർ കെ സുധാകരൻ്റെ വീട്ടിൽ എത്തിയിരുന്നു എന്നാൽ തങ്ങൾഗ്രൂപ്പ് യോഗത്തിന് എത്തിയതല്ലെന്ന് വി ആർ ഭാസ്‌കരൻ പ്രതികരിച്ചു.

കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണു​ഗോപാൽ-കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം.നടാലിലെ കെ. സുധാകരന്റെ വീട്ടിൽ വിളിച്ചു വെന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.  എന്നാൽ ഗ്രൂപ്പ് യോഗം കെ സുധാകരൻ്റെ വീട്ടിൽ വിളിച്ചിട്ടില്ലെന്ന് സുധാകരൻ്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കൂടാളി മണ്ഡലം പ്രസിഡന്റ്‌ ശ്രീ പ്രസാദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി, എൽ ജി ദയാനന്ദൻ,  എന്നിവരും കെ സുധാകരന്റെ വീട്ടിൽ എത്തിയിരുന്നു. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ എസ് പക്ഷക്കാരാണ്.കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ് യോഗം നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്.