ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസിന്റെ കണ്ണൂർ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം തുടങ്ങി
ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസിന്റെ കണ്ണൂർജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ശിക്ഷക് സദനിൽ സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
Feb 27, 2026, 16:03 IST
കണ്ണൂർ: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസിന്റെ കണ്ണൂർജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ശിക്ഷക് സദനിൽ സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബീന കൊരട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ,ജില്ലാ സെക്രട്ടറി റോയി ജോസഫ് കെ , ട്രഷറർ ഷൈജു സി ടി ,ജോ: സിക്രട്ടറി കെ ടി റഷീദ്, റൈനാ മോളി പി ,.വൈ:പ്രസിഡണ്ട് ഡൈനി തോട്ടപ്പള്ളി, ബിനീഷ് കുമാർ വി ,ജോയിന്റ് കൗൺസിൽ ജനറൽ സിക്രട്ടറി കെ പി ഗോപകുമാർ , വനിതാ കമ്മിറ്റി ജില്ലാ സിക്രട്ടറി ലിഷ എൻ കെ , മനീഷ് മോഹൻഎന്നിവർ സംസാരിച്ചു.
ഇന്നലെ നടത്തിയ സെമിനാറും സർവ്വീസിൽ നിന്നും വിരമിച്ച ജില്ലാ കമ്മിറ്റി അംഗം രാജീവൻ മാണിക്കോത്തിനുള്ള യാത്രയയപ്പ് സമ്മേളനവും സി പി ഐ സംസ്ഥാന എക്സി: അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.