സഖി വൺസ്റ്റോപ്പ് സെന്ററിന്റെ വാഹനം കണ്ണൂർ ജില്ലാ കലക്ടർ ഫ്ളാഗ് ഓഫ് ചെയ്തു
വനിതാ-ശിശുവികസന ഓഫീസിന്റെ മേൽനോട്ടത്തിലുള്ള സഖി വൺസ്റ്റോപ്പ് സെന്ററിന്റെ വാഹനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു
കണ്ണൂർ :വനിതാ-ശിശുവികസന ഓഫീസിന്റെ മേൽനോട്ടത്തിലുള്ള സഖി വൺസ്റ്റോപ്പ് സെന്ററിന്റെ വാഹനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സഹായവും നൽകാനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ 14 ജില്ലകളിലും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പോലീസ്, മെഡിക്കൽ, നിയമ സഹായം, കൗൺസിലിംഗ് എന്നിവ ഒരേ മേൽക്കൂരയിൽ സൗജന്യമായി സഖി വൺസ്റ്റോപ്പ് സെന്ററിന്റെ ലഭിക്കും.
ജില്ലാ വനിത ശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ വനിത സംരക്ഷണ ഓഫീസർ പി സുലജ, കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, കണ്ണൂർ ടി എൽ എസ് സി സെക്രട്ടറി ലസി കെ പയസ്, നോമിനേറ്റഡ് അംഗം നൂറുന്നിസ ടീച്ചർ, എൽ എസ് ജി ഡി ജെ എസ് ഇ.പി സുധീഷ്, വനിത സെൽ റൂറൽ എ എസ് ഐ പി ഗീത, വനിത സെൽ സിറ്റി പി വനജ, സെന്റർ അഡ്മിനിസ്ട്രേറ്റർ ടി അനശ്വര, കേസ് വർക്കർ രേഷ്മ സജിത്ത് എന്നിവർ പങ്കെടുത്തു.