കണ്ണൂർ റവന്യു ജില്ലാ കലോത്സവം ; പയ്യന്നൂരിൽ ഗതാഗത നിയന്ത്രണം
പയ്യന്നൂരിൽ കലോത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പാർക്കിങ്ങിനായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ് മൈതാനം (ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങൾ ),
പയ്യന്നൂരിൽ കലോത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പാർക്കിങ്ങിനായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ് മൈതാനം (ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങൾ ), പുതിയ ബസ് സ്റ്റാൻഡ്(സ്കൂൾ ബസ്, വലിയ വാഹനങ്ങൾ), സുമംഗലി ടാക്കീസിന് മുൻവശം (ചെറിയ വാഹനങ്ങൾമാത്രം), ഗേൾസ് സ്കൂളിന് മുൻവശത്തെ സബ ആശുപത്രിയുടെ പാർക്കിങ് സ്ഥലം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
മത്സരാർഥികളുമായെത്തുന്ന വലിയ വാഹനങ്ങൾ കുട്ടികളെ സെൻട്രൽ ബസാറിൽ ഇറക്കിയശേഷം ബികെഎം ആശുപത്രി ജങ്ഷൻ, എൽ ഐ സി ജങ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
സെൻട്രൽ ബസാർ ട്രാഫിക് സിഗ്നൽ ജങ്ഷൻ മുതൽ ട്രഷറിവരെ റോഡ് വൺവേ ആയിരിക്കും. സ്കൂൾ വളപ്പിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബോയ്സ് സ്കൂൾ റോഡിലെ ഓട്ടോ പാർക്കിങ് മാറ്റി ക്രമീകരിക്കും. പാർക്കിങ് ബോർഡുകളും സ്ഥാപിക്കും. ഗാന്ധിപാർക്കിലേക്കുള്ള പ്രവേശനവും വൺവേയായിരിക്കും.
നിയമപാലനത്തിനായി പൊലീസ് വകുപ്പുമായി ചേർന്ന് ഒരുക്കങ്ങൾ നടത്തി. പ്രശ്നങ്ങൾ ഒഴിവാക്കാൻ യൂണിഫോമിലല്ലാത്ത പൊലീസ് വിഭാഗങ്ങൾ കലോത്സവ നഗരിയിലുണ്ടാകും.
എൻസിസി, എസ്പിസി, വിദ്യാർഥികളുടെ സേവനവും ലഭ്യമാക്കും. ആരോഗ്യസുരക്ഷക്കായി ബിഇഎംഎൽപി സ്കൂളിൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭിക്കും. ആംബുലൻസ് സേവനവും ലഭിക്കും.