കണ്ണൂർ രൂപതാ വരപ്രസാദമാതാ തീർത്ഥാടന റാലി ഒക്ടോ: 2 ന്

കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുംസഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയും ചേർന്ന് നയിക്കുന്ന 

 

കണ്ണൂർ: കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുംസഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയും ചേർന്ന് നയിക്കുന്ന "വരപ്രസാദമാതാ തീർത്ഥാടനം"  ഒക്ടോബർ 2ന്  3 മണിക്ക് പട്ടുവം, ദൈവദാസി മദർ പേത്ര അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിങ്കൽ നിന്ന് ആരംഭിച്ച് മരിയപുരം, ദൈവദാസൻ സുക്കോളച്ചൻ്റെ കബറിടത്തിൽ സമാപിക്കുമെന്ന്കണ്ണൂർ രൂപതാ വികാരി ജനറൽഫാ: ജോയ് പൈനാടത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 കണ്ണൂർപ്രദേശത്ത് ക്രൈസ്‌തവ വിശ്വാസവിത്തുപാകിയതിന്റെ 525 വർഷം തികയുന്നതോടൊപ്പമാണ് വരപ്രസാദ മാതാ തീർത്ഥാടനംനടത്തപ്പെ
ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ദൈവദാസി മദർ പേത്രയുടെയും പുണ്യശ്ലോകനായ ലീനസ് മരിയ സുക്കോളച്ചൻ്റെയും അതോടൊപ്പം ചിറക്കൽ മിഷൻ്റെ സ്ഥാപക പിതാവായ പീറ്റർ കെയ്റോണി അച്ചൻ മുതൽ കർമ്മോത്സുകരായ മിഷനറിമാരുടെ ഛായാചിത്രങ്ങളുമായാണ് കാൽനടയായി റാലി നടത്തുന്നത്.

ദൈവദാസി മദർ പേത്രയുടെ കബറിടക്ക ചാപ്പലിൽ നിന്ന് തുടങ്ങി പട്ടുവം തിരുകുടുംബ ദേവാലയത്തിന്റെ മുന്നിലൂടെ  പരിയാരം മരിയപുരം ദേവാലയത്തിൽ ദൈവദാസൻ സുക്കോളച്ചൻ്റെ കബറിടത്തിങ്കൽ സമാപിക്കും. റാലിയിൽ 1500 ഓളം വിശ്വാസികൾ അണിനിരക്കുംമെന്ന്  .വാർത്താ സമ്മേളനത്തിൽ ഫാ: ആൻസിൽ പീറ്റർ , ഫാ: റോണി പീറ്റർ ,രാജി പി മാത്യു, ടി മേരി , റാഫേൽ ഷാജി എന്നിവരും പങ്കെടുത്തു .