കണ്ണൂരിൽ ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടി സ്വദേശിയും ഇപ്പോൾ ചാലാട് ഹിറ മസ്‌ജിദിന് സമീപം നൂറുദീൻ വില്ലയിൽ താമസക്കാരനുമായ നാദിർ നൂറുദീനാ (42) ണ് മരിച്ചത്.   

 

കണ്ണൂർ: ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടി സ്വദേശിയും ഇപ്പോൾ ചാലാട് ഹിറ മസ്‌ജിദിന് സമീപം നൂറുദീൻ വില്ലയിൽ താമസക്കാരനുമായ നാദിർ നൂറുദീനാ (42) ണ് മരിച്ചത്.   

ചാലാട് നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച്ചവൈകിട്ട് 5.30 ഓടെ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിനടുത്ത് വെച്ചാണ്  അപകടമുണ്ടായത്. തുടർന്ന് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരിച്ചത്.ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി നൂറുദീന്റെയും നദീറയുടെയും മകനാണ്. ഭാര്യ : ഐന. മക്കൾ: നാദിയ, നൂറുദ്ദീൻ.