കുവൈത്തിലെ തീപിടിത്തം: മരിച്ചവരിൽ ധർമ്മടം സ്വദേശിയായ യുവാവും
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയുമുണ്ടെന്ന് തിരിച്ചറിഞ്ഞു. ധർമ്മടം കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ചത്.
Jun 13, 2024, 14:42 IST
കണ്ണൂർ: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയുമുണ്ടെന്ന് തിരിച്ചറിഞ്ഞു. ധർമ്മടം കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ചത്. അതേസമയം കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 15 ആയി ഉയർന്നു. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്.