കണ്ണൂർ ഡി.സി.സി അംഗം എം രാമചന്ദ്രൻ നിര്യാതനായി

കണ്ണൂർ ഡി സി സി മെമ്പറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം. രാമചന്ദ്രൻ അന്തരിച്ചു. അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, പ്രിയദർശിനി വിവേഴ്സ് സൊസേറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
 

കണ്ണൂർ: കണ്ണൂർ ഡി സി സി മെമ്പറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം. രാമചന്ദ്രൻ അന്തരിച്ചു. അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, പ്രിയദർശിനി വിവേഴ്സ് സൊസേറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ :- പരേതയായ ശശികല ടീച്ചർ (ചെമ്പിലോട് യുപി സ്കൂൾ) മക്കൾ - സിജാന്ത് ആർ സി ( വി പ്രൊ എറണാകുളം) സിതാര ആർ.സി. അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം, മരുമക്കൾ: പാർവതി (ആയുർവേദ ഡോക്ടർ, കോഴിക്കോട്) , വേദ പ്രകാശ് (എച്ച് - ഐ പെരളശ്ശേരി).

സഹോദരങ്ങൾ: എം സരസൻ (എക്സ് ആർമി -എൽ.ഐ സി ഏജൻ്റ് കണ്ണൂർ), എംപ്രകാശൻ, പ്രമീള ചൊവ്വ, അജിത ശ്രീനിവാസ് (എൽ ഐ .സി.ഏജൻ്റ്, മഹിള കോൺഗ്രസ് എളയാവൂർ ബ്ലോക്ക് പ്രസിഡണ്ട്), രാഹുൽ സന്തോഷ് (കുവൈത്ത്), പരേതനായ രവീന്ദ്രൻ (റിട്ട: എസ് ഐ). പരേതനായ എൻ.വി.കുഞ്ഞിരാമൻ - മൂർക്കോത്ത് യശോദ ദമ്പതികളുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ .