എ.ഡി.എം നവീൻ ബാബുവിൻ്റെ കുടുംബത്തിന് സാന്ത്വനവുമായി കണ്ണൂർ ഡി.സി.സി നേതാക്കളെത്തി

കണ്ണൂർ എഡിഎമ്മായിരുന്ന  നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട് കണ്ണൂർ ഡി സി സി പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു

 


കണ്ണൂർ : കണ്ണൂർ എഡിഎമ്മായിരുന്ന  നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട് കണ്ണൂർ ഡി സി സി പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. നേതാക്കൾ നവീൻ ബാബുവിൻ്റെ ഭാര്യയെയും മക്കളെയും അനുശോചനമറിയിച്ചു. 

കെപിസിസി മെമ്പർ കെസി മുഹമ്മദ് ഫൈസൽ ,മഹിള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറം എലിസബത്ത് എലിസബത്ത് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു