കണ്ണൂർ ദസറ നൽകുന്നത് ജാതീയതക്കും വർഗീയതക്കുമെതിരായ സന്ദേശം : എം കെ രാഘവൻ എം പി 

ജാതീയതക്കും വർഗീയതക്കുമെതിരെ  രാജ്യത്തിന്  മാതൃകയായ കേരളത്തിൽ ജാതീയതയും വർഗീയതയും കൂടി വരികയാണ്. മനുഷ്യ സ്നേഹം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

 

കണ്ണൂരിന്റെ തിലക ചാർത്തായി കണ്ണൂർ ദസറ മാറി. കണ്ണൂർ ദസറയുടെ മൂന്നാം ദിനം സാംസ്കാരിക സമ്മേളനം   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ  ഫലപ്രദമാണെങ്കിലും മയക്കുമരുന്നിൻറെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും വളർന്നു വരുന്ന തലമുറയുടെ സംരക്ഷണത്തിന്  രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും എം പി പറഞ്ഞു .പ്രശസ്ത കഥാകൃത്ത് അംബിക സുതൻ മാങ്ങാട് മുഖ്യാഥിതിയാരുന്നു . 

 കണ്ണൂർ : ജാതീയതക്കും വർഗീയതക്കുമെതിരെ  രാജ്യത്തിന്  മാതൃകയായ കേരളത്തിൽ ജാതീയതയും വർഗീയതയും കൂടി വരികയാണ്. മനുഷ്യ സ്നേഹം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സംസ്കാരത്തിനും സാക്ഷരതക്കും പേര് കേട്ട കേരളത്തിൽ ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും എം കെ രാഘവൻ എം പി  .ഇതൊക്കെ തിരിച്ചു പിടിക്കാൻ കണ്ണൂർ ദസറ പോലുള്ള പരിപാടികൾക്ക് സാധിക്കും.

കണ്ണൂരിന്റെ തിലക ചാർത്തായി കണ്ണൂർ ദസറ മാറി. കണ്ണൂർ ദസറയുടെ മൂന്നാം ദിനം സാംസ്കാരിക സമ്മേളനം   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ  ഫലപ്രദമാണെങ്കിലും മയക്കുമരുന്നിൻറെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും വളർന്നു വരുന്ന തലമുറയുടെ സംരക്ഷണത്തിന്  രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും എം പി പറഞ്ഞു .പ്രശസ്ത കഥാകൃത്ത് അംബിക സുതൻ മാങ്ങാട് മുഖ്യാഥിതിയാരുന്നു .  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഷാം താണ അധ്യക്ഷത വഹിച്ചു. 

കൗൺസിലർ ടി പ്രദീപൻ സ്വാഗതം പറഞ്ഞു.  . ചടങ്ങിൽ കേരള വിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടിക്ക് ആദരവ് നൽകി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ജയകൃഷ്ണൻ , ടി കെ നൗഷാദ് , ലക്ഷ്മണൻ തുണ്ടിക്കോത്ത്, നസീർ പുറത്തീൽ, മർച്ചൻ ചേംബർ പ്രതിനിധി മുഹമ്മദ് സാജിദ് കെ, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഹനീഷ് കെ വാണിയങ്കണ്ടി, ജവഹർ ലൈബ്രറി സെക്രട്ടറി സുധീർ പയ്യനാടൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മേയർ അഡ്വ. പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കൗൺസിലർമാരായ എ മിത്രൻ, ഡോ. കെ സി വത്സല,   അർച്ചന വണ്ടിച്ചാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൗൺസിലർ ഇ ബീന  ചടങ്ങിൽ നന്ദി പറഞ്ഞു. 

തുടർന്ന് ആദിലക്ഷ്മി നൈജേഷ് അവതരിപ്പിച്ച ഭരതനാട്യം, സൗഹൃദം റസിഡൻസ് അസോസിയേഷൻ അവതരിപ്പിച്ച തിരുവാതിര, ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭരതനാട്യം, പൗർണമി കൗശൽ നമ്പ്യാർ അവതരിപ്പിച്ച മോഹിനിയാട്ടം, ഇഷാനി ആന്റ് ടീം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, വൈഗ രാജീവ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ദേവിക ജിതേഷ് അവതരിപ്പിച്ച കുച്ചിപ്പുടി, ശ്രീനാരായണ കലാസമിതി അവതരിപ്പിച്ച നാടൻ പാട്ട് നൃത്തം എന്നിവയ്ക്ക് ശേഷം ത്രിസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.