കണ്ണൂർ ദസറക്ക് ഇന്ന് തുടക്കമാകും
കണ്ണൂർ : കലക്ടറേറ്റ് മൈതാനിയിൽ വച്ച് ഇന്നുമുതൽ പത്തു നാൾ നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. മേയർ പി ഇന്ദിര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ സ്വാഗതം നിർവഹിക്കും . കെ സുധാകരൻ എം.പി , ടി ഒ . മോഹനൻ എംഎൽഎ , കെ വി സുമേഷ് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഐഎഎസ് , ഡി ഐ ജി . കെ കാർത്തിക് ഐപിഎസ്, സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസ്, സിനിമ താരം ജയരാജ് വാര്യർ ,പരിസ്ഥിതി പ്രവർത്തകൻ പി പി കൃഷ്ണൻ മാസ്റ്റർ, ഐഡിബിഐ ബാങ്ക് സീനിയർ റീജണൽ ഹെഡ് ജനറൽ മാനേജർ എം.സി സുനിൽകുമാർ ,
ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് , ഐ.യു. എം.എൽ ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്,ബിജെപി ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ , സിപിഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ , ഡിടിപിസി സെക്രട്ടറി ഡി.വി പ്രഭാത് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ , ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി , ഷമീമ ടീച്ചർ, വി.കെ മുഹമ്മദലി, സോനാ ജയറാം , കൗൺസിലർമാരായ വികെ പ്രകാശിനി, പി മഹേഷ്, കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ , എന്നിവർ പങ്കെടുക്കും. തുടർന്ന് വിനിത നിഷാന്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, ഉമ ശങ്കരം ടീമിൻ്റെ തിരുവാതിര, ആയിഷാനി സനേഷ് , മഹേഷ് എന്നിവർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് , നടനം നൃത്ത വിദ്യാലയത്തിന്റെ കൃഷ്ണ നൃത്തം, അഞ്ജലി ശരത് അവതരിപ്പിക്കുന്ന ഭരതനാട്യം, ലാസ്യ നല്ലാഞ്ചിയുടെ കൈകൊട്ടികളി എന്നിവയും അരങ്ങേറും. തുടർന്ന് പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയായ ഹരിശങ്കർ ലൈവ് അവതരിപ്പിക്കും.