കണ്ണൂരിൽ വീണ്ടും അക്രമം ; പാനൂർ കുറ്റ്യേരിയിൽ സി.പി.എം പ്രവർത്തകൻ്റെ വീടിൻ്റെ ജനൽ കല്ലെറിഞ്ഞു തകർത്തു
: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം തലശേരി താലൂക്കിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ തുടരുന്നു. പാനൂർകുറ്റ്യേരിയിൽ സിപിഎം പ്ര
തലശേരി : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം തലശേരി താലൂക്കിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ തുടരുന്നു. പാനൂർകുറ്റ്യേരിയിൽ സിപിഎം പ്രവർത്തകൻ്റെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകർ കല്ലെറിഞ്ഞതായുള്ള പരാതിയിൽ പൊലിസ് കേസെടുത്തു.വ്യാഴാഴ്ച പുലർച്ചെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ സിപിഎം പ്രവർത്തകനായ കൂറ്റേരി മഠം സുരേഷ് ബാബുവിൻ്റെ വീടിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു.
മനപൂർവം പ്രദേശത്ത് ആക്രമണങ്ങൾ ഉണ്ടാക്കാനുള്ള ആർഎസ്എസിൻ്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ആർഎസ്എസിൻ്റെ നേതൃത്വത്തിൽ നിരവധി ആക്രമണങ്ങളാണ് നടന്നത്. നിരവധി സിപിഎം പ്രവർത്തകരെ മർദ്ദിക്കുകയും നിരവധി പേരുടെ വീടുകൾക്ക് നേരെ ആക്രമം നടത്തുകയും ചെയ്തു വെന്ന് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജജിതമാക്കിയിട്ടുണ്ട്.