കണ്ണൂർ വെണ്ടുട്ടായിയിൽ സി.പി.എം പ്രവർത്തകൻ്റെ കൈയ്യിൽ നിന്നും പൊട്ടിയത് ഗുണ്ട്: വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു

പിണറായി വെണ്ടുട്ടായിയിൽ കഴിഞ്ഞദിവസം സ്‌ഫോടക വസ്തു കൈയ്യില്‍ നിന്നും പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെയാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടനത്തിൽ കൈ പത്തി തകർന്ന സി.പിഎം പ്രവർത്തകൻ വിപിന്‍ രാജിന്റെ കൈയ്യില്‍ നിന്നും അത്യുഗ്രസ്‌ഫോടക

 

തലശേരി': പിണറായി വെണ്ടുട്ടായിയിൽ കഴിഞ്ഞദിവസം സ്‌ഫോടക വസ്തു കൈയ്യില്‍ നിന്നും പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെയാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടനത്തിൽ കൈ പത്തി തകർന്ന സി.പിഎം പ്രവർത്തകൻ വിപിന്‍ രാജിന്റെ കൈയ്യില്‍ നിന്നും അത്യുഗ്രസ്‌ഫോടക വസ്തുവായ ഗുണ്ട് പൊട്ടുന്ന ദൃശ്യമാണ് പുറത്തുവന്നത്. 

വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തില്‍ പൊട്ടിയ സ്‌ഫോടക വസ്തു ഓല പടക്കമെന്നായിരുന്നു പിണറായി പൊലി സിട്ട  എഫ്‌ഐആര്‍. സിപിഎം നേതാക്കൾ പ്രചരിപ്പിച്ചതും ഇതുതന്നെയായിരുന്നു.പിണറായി വെണ്ടുട്ടായി കനാല്‍ കരയിലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച്ച പകൽ സംഭവം. ഓലപ്പടക്കം പൊട്ടിയതെന്നാണ് വിപിന്‍ രാജംമൊഴി നല്‍കിയത്. ഉഗ്രസ്ഫോടകവസ്തു വലതുകൈയ്യില്‍ നിന്നും പൊട്ടി കൈപ്പത്തി തകർന്ന വിപിൻചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി അക്രമ കേസുകളില്‍ പ്രതിയാണ് വിപിന്‍രാജ്. 

ക്രിസ്തുമസ് -പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയ പടക്കമാണ് പൊട്ടിയതെന്നാണ് ഇ പി ജയരാജന്‍ ഈക്കാര്യത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. ബോംബ് സ്‌ഫോടനമെന്ന് വ്യാഖ്യാനിച്ച് മാധ്യമങ്ങൾകണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്നും കെട്ടുപടക്കങ്ങള്‍ ചില സമയങ്ങളില്‍ അപകടം ഉണ്ടാക്കാറുണ്ടെന്നും അനുഭവസ്ഥര്‍ അല്ലെങ്കില്‍ അപകടം ഉറപ്പാണെന്നും. ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.