വിഷരഹിതമായ പച്ചക്കറികൾ മിതമായ നിരക്കിൽ ; കണ്ണൂർ കോർപറേഷനിൽ കർഷക ചന്ത മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു
കണ്ണൂർ :ഓണക്കാലത്ത് കർഷകരിൽ നിന്നും പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ മികച്ച വില നൽകി സംഭരിച്ചുകൊണ്ട് മിതമായ നിരക്കിൽ ഗുണഭോക്താക്കൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ കൃഷിഭവനകളുടെ പരിധിയിൽ നടത്തപ്പെടുന്ന ഓണച്ചന്തകളുടെ കോർപ്പറേഷൻ തല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു . വിഷരഹിതമായ പച്ചക്കറികൾ ചന്തയിലൂടെ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് വഴി ഓണം സമൃദ്ധമാക്കി മാറ്റാൻ സാധിക്കുമെന്ന് മേയർ പറഞ്ഞു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ സുരേഷ് ബാബു എളയാവൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ആദ്യ വില്പന നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫിസർ എം എൻ പ്രദീപൻ , വിഷ്ണു എസ് നായർ , രേണു.പി ബിന്ദു. എൻ കെ , സീമസഹദേവൻ, ആദർശ് കെ.കെ എന്നിവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയരക്ടർ തുളസി ചെങ്ങാട്ട് സ്വാഗതവും കൃഷി ഓഫീസർ ജേക്കബ് തോമസ് നന്ദിയും പറഞ്ഞു