കണ്ണൂർ കോർപറേഷൻ വാക്കുപാലിച്ചു : വാരം കടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തി

ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കണ്ണൂർ കോർപറേഷൻ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാർ കുടിവെള്ളം കിട്ടാതെ വലഞ്ഞതിനെ തുടർന്ന് കോർപറേഷൻ നേരിട്ട് വെള്ളം എത്തിക്കുമെന്ന് മേയർ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. 
 

 കണ്ണൂർ : ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കണ്ണൂർ കോർപറേഷൻ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാർ കുടിവെള്ളം കിട്ടാതെ വലഞ്ഞതിനെ തുടർന്ന് കോർപറേഷൻ നേരിട്ട് വെള്ളം എത്തിക്കുമെന്ന് മേയർ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. 

കാട്ടാമ്പള്ളി ഷട്ടർ തുറന്നു കിടക്കുന്നതിനാൽ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നതാണ് കാരണം പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു..എല്ലാ വീടുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മൂന്ന് ദിവസം കൂടുമ്പോൾ മാത്രമായിരുന്നു വെള്ളം ലഭിച്ചത്.  

ഇന്നലെ രാവിലെ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നുമാത്രമല്ല കണ്ണൂർ കോർപ്പറേഷൻ 56 ഡിവിഷനുകളിലും ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇന്നുമുതൽ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. ബന്ധപ്പെട്ട ഡിവിഷൻ കൗൺസിലർമാരെയോ ഹെൽത്ത് ഉദ്യോഗസ്ഥന്മാരെയോ കുടിവെള്ള വിതരണവുമായി ബന്ധപ്പെടമെന്നും മേയർ അറിയിച്ചു