ഭിന്നശേഷിക്കാര്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കി കണ്ണൂര്‍ കോര്‍പ്പറേഷന്‍
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായഉപകരണങ്ങളുടെ വിതരണം മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വ്വഹിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായഉപകരണങ്ങളുടെ വിതരണം മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വ്വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഓരോ സോണലിലും പ്രത്യേകം പരിശോധനക്യാമ്പുകള്‍ സംഘടിപ്പിച്ച് ആവശ്യമായ ഉപകരണം ഏതെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ്ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
ഇപ്രകാരം 98 ഭിന്ന ശേഷിക്കാർക്കാണ് ഉപകരണം നൽകുന്നത്. വികലാംഗ കോര്‍പ്പറേഷന്‍ മുഖേന ഗുണമേന്‍മയുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര അദ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി ഷമീമ ടീച്ചര്‍, വി കെ ശ്രീലത, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ ടി രവീന്ദ്രന്‍, പി വി ജയസൂര്യന്‍, എന്‍ ഉഷ, അശ്രഫ് ചിറ്റുള്ളി , ബീബി. കെ.പി. അനിത, കെ. സുരേഷ്, ചിത്തിര ശശിധരൻ, എ. കുഞ്ഞമ്പു, പി.കൗലത്ത്, പ്ലാനിംഗ് റിസോഴ്സ് പേഴ്സണ്‍ പി കൃഷ്ണന്‍ മാസ്റ്റര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ് തുടങ്ങിയവര് പങ്കെടുത്തു.