കണ്ണൂർ കോർപ്പറേഷൻ ഓഫീസ് വളപ്പിൽ അതിക്രമിച്ചുകയറി സമ്മേളന ബോർഡ് തകർത്ത നടപടിയിൽ എൻജിഒ അസോ. പ്രതിഷേധിച്ചു

പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചു നടന്നപ്രകടനത്തിന്റെ മറവിൽ നഗരത്തിൽ അഴിഞ്ഞാടുകയും അക്രമം നടത്തുകയും എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സ്ഥാപിച്ച

 

കണ്ണൂർ: പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചു നടന്നപ്രകടനത്തിന്റെ മറവിൽ നഗരത്തിൽ അഴിഞ്ഞാടുകയും അക്രമം നടത്തുകയും എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിക്കുകയും ചെയ്ത എസ്എഫ്ഐക്കാരുടെ നടപടിയിൽ  എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

അഴിമതി ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തെ നിയമപരമായി നേരിടുന്നതിനുപകരം തെരുവുയുദ്ധം സംഘടിപ്പിക്കുകയും സർവീസ് സംഘടനകളുടെ ബോർഡ് നശിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധി ശൂന്യമായ പ്രവർത്തിയാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.