അമൃത് പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം:കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി
കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. കോർപറേഷൻ പരിധിയിൽ അമ്യത് പദ്ധതികളെ കുറിച്ച് ഉയർന്ന പരാതികളിലാണ് വിജിലൻസ് അന്വേഷണമെന്നാണ് സൂചന.
കണ്ണൂർ: കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. കോർപറേഷൻ പരിധിയിൽ അമ്യത് പദ്ധതികളെ കുറിച്ച് ഉയർന്ന പരാതികളിലാണ് വിജിലൻസ് അന്വേഷണമെന്നാണ് സൂചന.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ പരിശോധന തുടങ്ങിയത്.
കോർപറേഷൻ വികസന സമിതി യോഗം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കവേയാണ് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. വികസന സമിതി യോഗം നടക്കുന്നതിനാൽ മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോർപറേഷൻ ഓഫിസിൽ ഉണ്ടായിരുന്നില്ല. സെക്രട്ടറി വിനു സി കുഞ്ഞപ്പന്റെ ഓഫീസിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതി അർബൻ എക്സ്പേർട്ട് റിൽസിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്. നേരത്തെ കോർപറേഷൻ കേന്ദ്ര ഫണ്ട് ചെലവഴിച്ചു നടപ്പിലാക്കിയ അമൃത് പദ്ധതികളെ കുറിച്ചു പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.