കൈക്കൂലി വാങ്ങിയതിന് റിമാൻഡിലായ അസി. സിവിൽ എൻജിനിയർ മുഹമ്മദ് അസ്ലമിനെ കണ്ണൂർ കോർപറേഷൻ മേയർ സർവീസിൽ നിന്നും പിരിച്ചു വിട്ടു
കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കോർപ്പറേഷൻ എടക്കാട് സോണിലെ താൽക്കാലിക ജീവനക്കാരനായ അസി. എഞ്ചിനീയർ പി. മുഹമ്മദ് അസ്ലമിനെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര അന്വേഷണ വിധേയമായി പിരിച്ചു വിട്ടു
കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കോർപ്പറേഷൻ എടക്കാട് സോണിലെ താൽക്കാലിക ജീവനക്കാരനായ അസി. എഞ്ചിനീയർ പി. മുഹമ്മദ് അസ്ലമിനെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര അന്വേഷണ വിധേയമായി പിരിച്ചു വിട്ടു. ഇയാളെ തലശേരി വിജിലൻസ് കോടതി റിമാൻഡ് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കരാർ അടിസ്ഥാനത്തിലാണ് താഴെ ചൊവ്വ സ്വദേശിയായ യുവ എൻജിനിയർ ക്ക് കോർപറേഷൻ എടക്കാട് സോണിൽ നിയമനം നൽകിയത്. ഇതിനിടെ അസ്ലംകൈകൂലി വാങ്ങിയതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച്ച വൈകിട്ട് ഇയാൾകൈക്കൂലി പണം കൈപ്പറ്റാൻ എത്തിയത് ഭാര്യയോടെപ്പമാണെന്ന് വ്യക്തമായിട്ടുണ്ട്. ഭാര്യയെ അകലെ മാറ്റിനിർത്തിയശേ ഷം മാണ് കെട്ടിട പെർമിറ്റിനുള്ള അപേക്ഷനൽകിയ കൂടാളി സ്വദേശിയായ കെട്ടിട ഉടമയോട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിൻ്റെ ആദ്യ ഗഡുവായ 15,000രൂപയുമായി താഴെചൊ വയിലേക്കാണ് പരാതിക്കാര നോട് ആദ്യമെത്താൻ ഇയാൾ നിർദേശിച്ചത്. പിന്നീടാണ് താൻ കണ്ണൂർ നഗരത്തിലെപ്ലാസ ഭാഗത്ത് ഭാര്യയു മായി ഷോപ്പിംഗിന് വന്നിട്ടു ണ്ടെന്നും കാൽ ടെക്സ് ഭാഗ ത്തെത്തി തന്നെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
കാൽടെക്സ് ഭാഗത്തെ ത്തിയ മുഹമ്മദ് അസ്ലം ഭാര്യയെ പ്ലാസ ഭാഗത്ത് നിർത്തിയശേഷം പെട്ടെന്ന് വരാമെന്നുപറഞ്ഞ് സ്വന്തം ബൈക്കിലെത്തി പണം കൈപ്പറ്റുന്നതി നിടയിലാണ് വിജിലൻസ് ഡിവൈ.എസ്.പി: ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വ ത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്. പിടിയിലായ തോടെ ഭാര്യക്ക് ഫോൺ ചെയ്യാൻ ഇയാൾ വിജി ലൻസിൻ്റെ അനുമതി തേടി വിജിലൻസ് അനുവദിച്ചപ്പോൾ ഓട്ടോറിക്ഷ പിടിച്ച് വീട്ടി ലേക്ക് പോയിക്കോളൂവെന്നും താൻ മറ്റൊരു സ്ഥലത്താണു ള്ളതെന്നും വരാൻ വൈകുമെ ന്നുമാണ് പറഞ്ഞത്. വീട്ടിലെ ത്തിയ ശേഷമാണ് ഭർത്താവ് കൈക്കൂലിക്കേസിൽ പിടിയി ലായ കാര്യം ഭാര്യ അറിഞ്ഞത്.
കൂടാളി സ്വദേശിയുടെയും പാർട്ണറുടെയും കെട്ടിട പെർമിറ്റിനുള്ള അപേക്ഷ പത്ത് മാസത്തിലധി കമായി മുഹമ്മദ് അസ്‌ലം താമസിപ്പിക്കുകയായിരുന്നു. ഒടുവിലാണ് കൈക്കൂലി ആവ ശ്യപ്പെട്ട വിവരം പരാതി ക്കാരൻ വിജിലൻസിനെ അറി യിച്ചത്. വിജിലൻസ് നിർദേശാ നുസരണമാണ് പണം കൈമാ റാൻ തയ്യാറായത്.കണ്ണൂർ കോർപ്പറേഷൻ എട ക്കാട് സോണൽ ഓഫീസി ലാണ് മുഹമ്മദ് അസ്ലം ജോലി ചെയ്യുന്നത്. നേരത്തെ ഇയാളെ വിജിലൻസ് താക്കീത് ചെയ്തിരുന്നു. എടക്കാട് സോണൽ ഓഫീസ് നേരത്തെധന നടത്തിയിരുന്നു.ഇവിടെ രണ്ട് തവണ വിജിലൻസ് 'പരി ശോധിക്കുകയും ഒരു ഉദ്യോഗ സ്ഥക്കെതിരെ കേസെടുക്കാൻ സർക്കാരിൻ്റെ അനുമതി തേടു കയും ചെയ്തിരുന്നു. അന്ന് പരിശോധനാ സമയത്താണ് മുഹമ്മദ് അസ്‌ലമിനെ താക്കീത് ചെയ്‌തത്. എന്നിട്ടും കൈക്കൂലി ഇടപാടുമായി മുന്നോട്ടുപോവുകയായിരുന്നു. മുഹമ്മദ് അസ്‌ലമിൻ്റെ താഴെ ചൊവ്വയിലെ വീട്ടിലും പരി ശോധന നടത്തിയ വിജി ലൻസ് സംഘം രേഖകൾ പിടിച്ചെടുത്തു.
ഇൻസ്പെക്‌ടർമാരായ സുനിൽകുമാർ, പി.എ ബിനു മോഹൻ, എസ്.ഐമാരായ രാധാകൃഷ്ണൻ, പി.പി നിജേ ഷ്, ആർ. പ്രവീൺ, കെ. രാജേ ഷ്, ഇ.വി ജയശ്രീ, എ.എസ്. ഐമാരായ സജിത്ത്, ഇ.കെ രാജേഷ്, സീനിയർ സി.പി.ഒമാമായ സുകേഷ്‌കുമാർ, ഷിഞ്ജു, വിജിൻ, ഹൈറേ ഷ്, അജേഷ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.