കണ്ണൂർ കോർപ്പറേഷനിൽ ഇക്കുറിയും ദസറ വർണാഭമാകും:സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ :കണ്ണൂരിന് നിറച്ചാർത്ത് നൽകാൻ വീണ്ടും ദസറ ആഘോഷത്തിന് ഒരുങ്ങുന്നു. കണ്ണൂർ കോർപ്പറേഷൻ . ദസറ ആഘോഷത്തിനായി സംഘാടക സമിതി രൂപീകരണ യോഗം കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്നു.

 

കണ്ണൂർ :കണ്ണൂരിന് നിറച്ചാർത്ത് നൽകാൻ വീണ്ടും ദസറ ആഘോഷത്തിന് ഒരുങ്ങുന്നു. കണ്ണൂർ കോർപ്പറേഷൻ . ദസറ ആഘോഷത്തിനായി സംഘാടക സമിതി രൂപീകരണ യോഗം കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്നു.

കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു സംഘാടക സമിതി യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എം.പി. ശിവദാസൻ എം പി. , പി സന്തോഷ്കുമാർ എം.പി., കെ.വി. സുമേഷ് എം.എൽ എ , പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കലക്ടർ അരുൺ കെ.വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ,  അഡ്വ. മാർട്ടിൻ ജോർജ് , അഡ്വ. അബ്ദുൽ കരീം ചേലേരി, എം.വി ജയരാജൻ , സി.പി സന്തോഷ്, എൻ ഹരിദാസ് എന്നിവരെ മുഖ്യരക്ഷാധികാരികളായി തെരഞ്ഞെടുത്തു.

 മേയർ മുസ്ലിഹ് മഠത്തിൽ ചെയർമാനും ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര ജനറൽ കൺവീനറായും കോർഡിനേറ്ററായി അഡ്വ.ടി.ഒ.മോഹനനും അസി. കോർഡിനേറ്ററായി കെ.സി. രാജൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.ഫിനാൻസ്, സ്റ്റേജ് ലൈറ്റ് ആൻഡ്  സൗണ്ട്, പബ്ലിസിറ്റി കമ്മിറ്റി ട്രാൻസ്പോർട്ട് കമ്മിറ്റി, വളണ്ടിയർ കമ്മിറ്റി, ഫുഡ് ആൻഡ് അക്കമഡേഷൻ, റിസപ്ഷൻ കമ്മിറ്റി, മീഡിയ കമ്മിറ്റി സോഷ്യൽ മീഡിയ, ഇല്യൂമിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ  സബ്കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

 കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ടി. ഒ മോഹനൻ, സ്റ്റൻഡിങ് കമ്മറ്റി ചെയർമാൻമാർ ആയ ഷമീമ ടീച്ചർ, സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, സിയാദ് തങൾ, ഷാഹിന മൊയ്തീൻ, വി.കെ. ശ്രീലത, അഡ്വ അൻവർ, കോർപറേഷൻ സെക്രട്ടറി ടി.. ജി അജേഷ്, തഹസീൽദാർ ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസീൽദാർ ഷാജു, എം.പി.മുഹമ്മദലി, കേ. പ്രമോദ്, വെല്ലോറ രാജൻ, ചേംബർ സെക്രട്ടറി, റിജിൽ മാക്കുറ്റി,ആർടിസ്റ് ശശികല, നാരായണൻ മാസ്റ്റർ കോർപറേഷൻ ഉദ്യോഗസ്ഥർ, വ്യപാര വ്യസായ പ്രതിനിധികൾ മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.