തോട് കൈയ്യേറ്റം അന്വേഷിക്കാനെത്തിയ കണ്ണൂർ കോർപറേഷൻ കൗൺസിലർ പി. കെ രാഗേഷിന് മർദ്ദനമേറ്റു

കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം. മുസ്ലിം ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് മർദ്ദിച്ചത്.

 

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം. മുസ്ലിം ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് മർദ്ദിച്ചത്.

പടന്നത്തോട് മാർത്താണ്ടിക്കാവിന് സമീപം തോട് നികത്തി സ്ഥലം കയ്യേറ്റമെന്ന് പി കെ രാഗേഷിൻ്റെ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. സർവ്വെക്ക് എത്തിയ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുന്നിലായിരുന്നു കയ്യാ കളി.. ഡെ. മേയർ അഡ്വ പി. ഇന്ദിര അടക്കം കോർപറേഷൻ അധികൃതരും വെള്ളിയാഴ്ച്ച രാവിലെ നടന്ന പരിശോധനക്ക് എത്തിയിരുന്നു.ചോര വാർന്ന നിലയിൽ പി കെ രാഗേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വിഭാഗത്തിന്റെയും പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.