കണ്ണൂർ കോർപറേഷൻ : കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം തെളിയുന്നു, അഡ്വ പി. ഇന്ദിര മേയർ സ്ഥാനാർത്ഥിയായേക്കും

കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിയായി അഡ്വ. പി. ഇന്ദിര രം ഗത്തിറങ്ങിയേക്കും. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി. ഇന്ദിര ജനവിധി തേടുക. സിറ്റിങ് സീറ്റായ ഉദയം കുന്നിലെ സ്ഥാനാർത്ഥി ലിസ്റ്റിലും മൂന്ന് പേരുകൾക്കൊപ്പം ഇന്ദിരയും പട്ടികയിലുണ്ട്.

 


കണ്ണൂർ : കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിയായി അഡ്വ. പി. ഇന്ദിര രം ഗത്തിറങ്ങിയേക്കും. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി. ഇന്ദിര ജനവിധി തേടുക. സിറ്റിങ് സീറ്റായ ഉദയം കുന്നിലെ സ്ഥാനാർത്ഥി ലിസ്റ്റിലും മൂന്ന് പേരുകൾക്കൊപ്പം ഇന്ദിരയും പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഡി.സി.സി നേതൃത്വം സ്വീകരിക്കും. ഇന്ദിരയോടൊപ്പം മേയർ സ്ഥാനാർത്ഥിയായി നേരത്തെ പരിഗണിച്ചിരുന്ന ശ്രീജാമഠത്തിൽ മുണ്ടയാട് ഡിവിഷനിൽ നിന്നും മത്സരിച്ചേക്കും. കെ.പി.സി.സി അംഗവും മുൻ മന്ത്രി എൻ. രാമകൃഷ്ണൻ്റെ മകളുമായ അമൃതാ രാമകൃഷ്ണന് ടെംപിൾ ഡിവിഷൻ നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവർ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. 

നേരത്തെ കോർപറേഷൻ കൗൺസിലി റായ അഡ്വ. ലിഷ ദീപക്ക് തായത്തെരു വാർഡിൽ നിന്നും മത്സരിച്ചേക്കും 'മുസ്ലിം ലീഗ് അവകാശവാദമുന്നയിച്ച വാരം, വെറ്റിലപ്പള്ളി സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടുണ്ട്. വാരത്ത് ഇ.മധുവും വെറ്റില പള്ളിയിൽ ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റുമായഷി ബിലുമാണ് മത്സരത്തിനിറങ്ങാൻ സാദ്ധ്യത. ഇക്കുറിപരമാവധി പുതുമുഖങ്ങളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിൽ പരിഗണിക്കുന്നത്. സിറ്റിങ്ങ് കൗൺസിലർമാരായ മുൻ മേയർ ടി.ഒമോഹനൻ, ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ എന്നിവർ മത്സര രംഗത്തുണ്ടായില്ല പരാതികളും വിമലശല്യവും ഒഴിവാക്കി കൊണ്ടാണ് കോൺഗ്രസ് താഴെ തട്ടിൽ നിന്നും പ്രവർത്തകരുടെ അഭിപ്രായമാരാഞ്ഞാണ് ഒന്നാം ഘട്ട പട്ടികയുണ്ടാക്കിയത്. ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജ് നേരത്തെ ഈ കാര്യത്തിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോൺഗ്രസ് ഉറച്ച മണ്ഡലമായ പി.കെ രാഗേഷ് മത്സരിച്ച ആലിങ്കലിൽ അഡ്വ. സോന ജയറാം മത്സരിക്കും. കെ. സുധാകരൻ എം.പി യുടെ അടുത്ത ബന്ധുവാണ് സോന ജയറാം. രാഹുൽ കായക്കൂൽ,പനയൻ ഉഷ തുടങ്ങിയവരും സ്ഥാനാർത്ഥി പട്ടികയിലുണ്ടെന്നാണ് വിവരം.