കണ്ണുർ കോർപറേഷനിൽ വ്യാജരേഖ ചമച്ച് കെട്ടിടനമ്പർ നേടിയെടുത്ത സംഭവം ; ഉടമയടക്കം മൂന്നുപേർക്കെതിരേ കേസെടുത്തു
വ്യാജരേഖ നൽകി കോർപ്പറേഷന്റെ കെട്ടിട നമ്പർ നേടിയെടുത്ത സംഭവത്തിൽ കെട്ടിട ഉടമയടക്കം മൂന്നുപേർ ക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേ സെടുത്തു. ഉടമ ചാലാട് മുള്ള കണ്ടിയിലെ ടി.പി.ഖലീൽ,
കണ്ണൂർ : വ്യാജരേഖ നൽകി കോർപ്പറേഷന്റെ കെട്ടിട നമ്പർ നേടിയെടുത്ത സംഭവത്തിൽ കെട്ടിട ഉടമയടക്കം മൂന്നുപേർ ക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേ സെടുത്തു. ഉടമ ചാലാട് മുള്ള കണ്ടിയിലെ ടി.പി.ഖലീൽ, കെട്ടി ടത്തിൽ റസ്റ്ററന്റ് തുടങ്ങാനായി സമീപിച്ച കതിരൂർ സ്വദേശിക ളായ അർഷാദ് റഷീദ് (അഞ്ചാം മൈൽ), മുഹമ്മദ് അദ്‌നാൻ (ഉക്കാസ്മെട്ട) എന്നിവർക്കെ തിരെയാണ് ബുധനാഴ്ച കേസെ ടുത്തത്. വഞ്ചനക്കുറ്റം, വ്യാജ രേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെ ടുത്തിയാണ് കേസ്. രേഖകൾ വിശദമായി പരിശോധിക്കാതെ കെട്ടിടത്തിന് നമ്പർ അനുവദി ച്ച കോർപ്പറേഷൻ പള്ളിക്കു ന്ന് സോണൽ റവന്യൂവിഭാഗം ഉദ്യോഗസ്ഥർക്കെതിരെ വിജി ലൻസ് അന്വേഷണമാവശ്യപ്പെ ട്ട് കത്ത് നൽകാൻ മേയർ പി.ഇന്ദിര കോർപ്പറേഷൻ സെക്രട്ടറി യോട് ആവശ്യപ്പെട്ടിട്ടുണ്ട്. പയ്യാ മ്പലത്ത് നിർമിച്ച കെട്ടിടത്തിന് നമ്പർ ലഭിക്കാനായാണ് കെട്ടിട പെർമിറ്റും താമസാനുമതി സർ ട്ടിഫിക്കറ്റും വ്യാജമായി തയ്യാറാ ക്കിയത്. അസി. എൻജിനീയറു ടെയും ഓവർസിയറുടെയും ഡി ജിറ്റൽ ഒപ്പും ഫയൽ നമ്പറും വ്യാ ജമായി സൃഷ്ടിച്ചിരുന്നു.
റസ്റ്ററന്റ്റ് തുടങ്ങുന്നതിന് മു ന്നോടിയായി നടത്തിയ പരിശോ ധനയിൽ കോർപ്പറേഷൻ ഹെൽ ത്ത് ഇൻസ്പെക്ടർക്കാണ് പെർമിറ്റ് അനുവദിച്ചതിൽ സംശയം തോ ന്നിയത്. തുടർന്ന് പള്ളിക്കുന്ന് സോണലിലെ എൻജിനിയറിങ് വിഭാഗത്തിന് റിപ്പോർട്ട് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നട ത്തിയ പരിശോധനയിലാണ് നിർമാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും താമസാനുമതി സർട്ടിഫിക്കറ്റും അനുവദിച്ചിട്ടില്ലെന്ന് വ്യക്തമായത്.
തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേ ഷണത്തിലാണ് കെട്ടിടത്തിന്റെ പെർമിറ്റ്, താമസാനുമതി, നിർ മാണം പൂർത്തിയാക്കിയ സർ ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെ ന്ന് വ്യക്തമായത്. കെട്ടിടത്തിന്റെ പെർമിറ്റ് നമ്പർ കൊല്ലം ജില്ല യിൽ അനുവദിച്ചതാണ്. കെട്ടിട പെർമിറ്റിലെ ഫയൽ നമ്പർ കോ ഴിക്കോട് കോർപ്പറേഷനിലെ വി വരാവകാശ അപേക്ഷയുടേതു മാണ്. താമസാനുമതി സർട്ടിഫി ക്കറ്റിൽ കാണിച്ച ഫയൽ നമ്പർ ആലപ്പുഴയിൽ അനുവദിച്ചതാ ണ്. സർട്ടിഫിക്കറ്റിലെ ക്യു.ആർ. കോഡ് കണ്ണൂർ കോർപ്പറേഷനി ലെ മറ്റൊരു കെട്ടിടത്തിനും താ മസാനുമതി നമ്പർ കീഴ്‌പറമ്പ് പഞ്ചായത്തിലേതുമാണ്. കെട്ടി ടത്തിൻ്റെ അളവിലും കൃത്രിമം കാണിച്ചിട്ടുണ്ട്.