കണ്ണൂരിൽ കുടിശ്ശിക പിരിക്കാൻ വീട്ടിലെത്തിയ സഹകരണ ബാങ്ക് ജീവനക്കാരനെ വളർത്തു നായ കടിച്ചു പരുക്കേൽപ്പിച്ചതായി പരാതി
കുടിശ്ശിക പിരിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ വളർത്തുനായ കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
Nov 11, 2025, 11:25 IST
തളിപ്പറമ്പ്: കുടിശ്ശിക പിരിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ വളർത്തുനായ കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ മൊട്ടമ്മൽ ചെമ്മരവയലിലെ കാപ്പാടൻ വീട്ടിൽ വി.വി.അഭിലാഷിനെയാണ്(29) നായ കടിച്ചുപരിക്കേൽപ്പിച്ചത്.ഒക്ടോബർ 30 ന് ഉച്ചക്ക്12 നായിരുന്നു കേസിനാസ്പദമായ സംഭവം.
കുടിശ്ശിക പിരിച്ചെടുക്കാൻ മറ്റ് ബാങ്ക് ജീവനക്കാരോടൊപ്പം മൊറാഴ പണ്ണേരിയിലെ മീത്തലെ പുരയിൽ ഗീതയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
അഭിലാഷിന്റെ ഇടതു കൈത്തണ്ടയിലാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്.
ഗീതയുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.