ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും

ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും നടത്തും. ദേശീയപാത ആറുവരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ -തോട്ടട - തലശേരി റൂട്ടിലെ യാത്രാ ക്ളേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗം പ്രഖ്യാപിച്ചത്. 

 
strike


കണ്ണൂർ: ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും നടത്തും. ദേശീയപാത ആറുവരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ -തോട്ടട - തലശേരി റൂട്ടിലെ യാത്രാ ക്ളേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗം പ്രഖ്യാപിച്ചത്. 

ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നടാലിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഇതിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേന് നിർത്തിവയ്ക്കേണ്ട അവസ്ഥയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹി രാജ് കുമാർ കരുവാരത്ത് പറഞ്ഞു. ഹർത്താലിന് ഭരണ- പ്രതിപക്ഷ പാർട്ടികളും പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.