കണ്ണൂർ നഗരത്തിൽ മഴ കള്ളൻമാരുടെ വിളയാട്ടം: വ്യാപാരികൾ ആശങ്കയിൽ

കണ്ണൂർനഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും കവർച്ച നടന്നത് വ്യാപാരികളെ ആശങ്കയിലാക്കി. മഴ കള്ളൻമാർ വിളയാട്ടം തുടങ്ങിയതോടെ തങ്ങളുടെ സ്ഥാപനങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

 

കണ്ണൂർ : കണ്ണൂർനഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും കവർച്ച നടന്നത് വ്യാപാരികളെ ആശങ്കയിലാക്കി. മഴ കള്ളൻമാർ വിളയാട്ടം തുടങ്ങിയതോടെ തങ്ങളുടെ സ്ഥാപനങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.വെള്ളിയാഴ്ച്ച പുലർച്ചെയോഗശാല റോഡിന് സമീപത്തെ രണ്ട് സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാക്കൾ പണം കവർന്നു. യോ ഗശല റോഡിലെ കെ.പി. സ്വാ ലിഹിന്റെ ഉടമസ്ഥതയിലുള്ള സ്വാലിഹ് ഹോളിഡേയ്‌സ് ടൂർ സ് ആന്റ് ട്രാവൽസിന്റെ ഷ ട്ടർ തകർത്ത് അകത്ത് കയറി യ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച് 2100 രൂപ കവർന്നു.

തൊട്ടടുത്ത കെ. റഫീഖിൻ്റെ ഉ ടമസ്ഥതയിലുള്ള ഐപി.എച്ച് ബുക്സ്റ്റാളിൻ്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേ ശവലിപ്പിൽ സൂക്ഷിച്ച 50000 രൂ പ എടുത്താണ് സ്ഥലം വിട്ടത്. കടയുടെ പുറത്ത് സ്ഥിരമായി നാടോടികൾ കിടന്നുറങ്ങാറുണ്ടെന്ന്ഉടമ പറഞ്ഞു. കണ്ണൂർ ടൗൺ എസ്ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥല ത്ത് പരിശോധന നടത്തി.

പോലീസിൻ്റെ രാത്രി പട്രോ ളിംഗ് ശക്തമല്ലാത്തതിനാലാണ് മോഷ്‌ടാക്കൾ നഗരത്തിലെങ്ങും വിലസാൻ കാരണ മെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.പഴയ ബസ് സ്റ്റാൻഡിന് സ മീപത്തെ വ്യാപാര സ്ഥാപന ങ്ങളിൽ നടന്ന മോഷണത്തിൽ വ്യാപാരി വ്യവസായി ഏകോ പന സമിതി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ വി സലീം പ്രതിഷേധിച്ചു. ഈ കാര്യത്തിൽ കോർപ്പറേഷൻ അധികൃതരും പൊലിസും ഇനിയെങ്കിലും ജാഗ്രത പാലിക്ക ണം. പഴയ ബസ് സ്റ്റാനിനെ കേന്ദ്രീ കരിച്ച് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം വ്യാപകമാവുകയാ ണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ വി സലീം ആവശ്യപെട്ടു.