കണ്ണൂർ നഗരത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥിനികൾക്ക് സ്വകാര്യ ബസിടിച്ചു പരുക്കേറ്റു
കണ്ണൂർ നഗരത്തിൽറോഡ് മുറിച്ചുകിടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു കണ്ണൂർ നഗരത്തിലെ താവക്കരയിലാണ് ഇന്ന് രാവിലെ ഒൻപതു മണിക്ക് അപകടം നടന്നത്
Sep 24, 2026, 12:53 IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽറോഡ് മുറിച്ചുകിടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു കണ്ണൂർ നഗരത്തിലെ താവക്കരയിലാണ് ഇന്ന് രാവിലെ ഒൻപതു മണിക്ക് അപകടം നടന്നത്.പാനൂർ സ്വദേശിനിയായ ആവണി ( 19 ) ചെറുപറമ്പ് സ്വദേശി സ്നേഹ (20)എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി എസ് സി വിദ്യാർത്ഥിനികളാണ് ഇരുവരും കണ്ണൂർ - വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസ്സാണ് ഇടിച്ചത് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തു.ബസ് അമിത വേഗതയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.