കണ്ണൂർ മുഴപ്പിലങ്ങാട് - തലശേരി ദേശീയ പാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പോലീസ്
മുഴപ്പിലങ്ങാട് - തലശേരി ദേശീയ പാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പോലീസ്. ചാലയിലെ
കണ്ണൂർ: മുഴപ്പിലങ്ങാട് - തലശേരി ദേശീയ പാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പോലീസ്. ചാലയിലെ ആശുപത്രികൾക്ക് മുൻവശം ഹൈവേയിൽ വാഹനങ്ങൾ തടസ്സമായി നിർത്തിയിടുന്നത് മൂലം പ്രദേശത്ത് തുടർച്ചയായി അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ആശുപത്രി ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് പുറമെ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവരും ഹൈവേയിൽ മണിക്കൂറുകളോളം വാഹനം പാർക്ക് ചെയ്തു പോകുന്നത്പതിവാണ്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പരാതികൾ ഉയരുന്നതായി പോലീസ് അറിയിച്ചു. പോലീസിന്റെ മുന്നറിയിപ്പ് അവഗണിക്കുന്ന വാഹനങ്ങൾ റോഡിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കും.
ഇതോടൊപ്പം, പ്രദേശത്തെ പ്രമുഖ വാഹന കമ്പനികളിലേക്ക് എത്തുന്ന ട്രെയിലർ ലോറികൾ ഹൈവേയിൽ നിർത്തിയിട്ട് ചരക്കുകൾ അൺലോഡ് ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഗതാഗത തടസ്സവും വലിയ അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഹൈവേയിൽ യാതൊരു കാരണവശാലും അനധികൃത പാർക്കിങ് അനുവദിക്കുന്നതല്ലെന്ന് പൊലിസ് അറിയിച്ചു.