കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസ് മാർച്ച്: കെ.എസ്.യു നേതാക്കൾ റിമാൻഡിൽ
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികളായ കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് എന്നിവരെ കണ്ണൂർ കോടതി 12 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Dec 20, 2024, 10:34 IST
കണ്ണൂർ: കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികളായ കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് എന്നിവരെ കണ്ണൂർ കോടതി 12 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
'ഇന്നലെ വൈകുന്നേരം കണ്ണൂർ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിലെ കടയിൽ ഇരിക്കുമ്പോഴാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബലപ്രയോഗത്തിലൂടെ കെ.എസ്.യു നേതാക്കളെ അറസ്റ്റു ചെയ്തത്.