കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് സ്വാതന്ത്ര്യ ദിനം മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം വരുന്ന സ്വാതന്ത്ര്യ ദിനം മുതൽ പുതിയ മന്ദിരത്തിലേക്ക് മാറുന്നു.
Aug 14, 2026, 15:56 IST
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം വരുന്ന സ്വാതന്ത്ര്യ ദിനം മുതൽ പുതിയ മന്ദിരത്തിലേക്ക് മാറുന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരത്തിലാണ് ഇനിമുതൽ കമ്മീഷണറേറ്റ് പ്രവർത്തിക്കുകയെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.
നിലവിൽ കണ്ണൂർ കലക്ടറേറ്റ് വളപ്പിലെ കെട്ടിടങ്ങളിലാണ് കമ്മീഷണറേറ്റും അനുബന്ധ പോലീസ് ഓഫീസുകളും പ്രവർത്തിച്ചുപോരുന്നത്. ഇതോടുകൂടി കലക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന പൊലീസ് വകുപ്പിന്റെ വിവിധ ഓഫീസുകൾ ഈ പുതിയ മന്ദിരത്തിലേക്ക് കേന്ദ്രീകരിക്കും.പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ വിവിധ ഓഫീസുകളുടെ പ്രവർത്തനം ഒറ്റ കുടക്കീഴിലാകും.