ശിശു ദിനം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആഘോഷിക്കാൻ കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സ്‌കൂളുമായി തണൽ കൈക്കോർക്കുന്നു

ന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിക്കാൻ കണ്ണൂർ ഗവണ്മെന്റ് സിറ്റി ഹയർ സെക്കൻഡറി സ്കൂൾ,  വിദ്യാർത്ഥികൾ: ഒരുമിച്ച് ഒരേ ബെഞ്ചിൽ' സംഗമം' നവംബർ 13-ന് നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിക്കാൻ കണ്ണൂർ ഗവണ്മെന്റ് സിറ്റി ഹയർ സെക്കൻഡറി സ്കൂൾ,  വിദ്യാർത്ഥികൾ: ഒരുമിച്ച് ഒരേ ബെഞ്ചിൽ' സംഗമം' നവംബർ 13-ന് നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊതുവിദ്യാലയങ്ങൾ എല്ലാവരുടേതുമാകണമെന്ന ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ സന്ദേശവുമായി തണലും എൻ.എസ്.എസ് വിദ്യാർത്ഥികളുമായാണ് കൈകോർക്കുകയാണ്ശിശുദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്നേഹവും സൗഹൃദവും പങ്കുവെച്ച് പൊതുവിദ്യാലയ അന്തരീക്ഷം പരിചയപ്പെടുത്തുക  ലക്ഷ്യത്തോടെ തണൽ കണ്ണൂരും കണ്ണൂർ  ഗവൺമെന്റ് സിറ്റി ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി 'ഒരുമിച്ച് ഒരേ ബെഞ്ചിൽ' എന്ന മാതൃകാപരമായ പരിപാടി സംഘടിപ്പിക്കുന്നത്.

നവംബർ 13  ന് 10 മണിക്ക് കണ്ണൂർ  ഗവണ്മെന്റ് സിറ്റി ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. തണലിന്റെ ഭിന്നശേഷി വിദ്യാലയങ്ങളിൽ പഠിക്കുന്ന അമ്പതോളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.ഭിന്നശേഷി സൗഹൃദത്തിലും അവകാശങ്ങളിലും ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിലും പ്രത്യേക പരിശീലനം ലഭിച്ച സ്കൂളിലെ നാഷണൽ സർവീസ് സ്കീം  വിദ്യാർത്ഥികളാണ് പരിപാടിയുടെ പ്രധാന സംഘാടകർ. സ്കൂളിലെത്തുന്ന ഓരോ കുട്ടിയെയും എൻ എസ് എസ് വളന്റിയർമാർ വ്യക്തിപരമായി സ്വീകരിച്ച് പൂക്കൾ നൽകി വരവേൽക്കും.  സ്കൂൾ പരിസരം, ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങിയ ഇടങ്ങൾ പരിചയപ്പെടുത്തുകയും സാധാരണ വിദ്യാർത്ഥികൾക്കൊപ്പം ഒരേ ബെഞ്ചിലിരുന്ന് സൗഹൃദം പങ്കിടാൻ അവസരമൊരുക്കുകയും ചെയ്യും.

 ജില്ലാ കലക്ടർ,  സാമൂഹ്യനീതി വകുപ്പ് പ്രതിനിധികൾ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുക്ഷേമ സമിതി പ്രതിനിധികൾ, തണൽ ഭാരവാഹികൾ, അധ്യാപകർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർമാർ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ തണൽപ്രസി. വി. യൂനുസ്, സെക്രട്ടറി അസ് ലം, ഡോക്ടർ സീന വിജയൻ, ഷബീന ,വഹീദ സിദ്ധിക്ക് എന്നിവർ പങ്കെടുത്തു.