കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു

 

ശ്രീകണ്ഠാപുരം : ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമൽ ചാക്കോയുടെ മകൾ അൽഫോൻസാ ജേക്കബാ (19) ണ് കോളേജിൽ ഇന്ന് രാവിലെ കുഴഞ്ഞുവീണത്. 

ഉടൻ അധ്യാപകരും ജീവനക്കാരും ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യുരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അൽഫോൻസ 'മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.