കണ്ണൂർ -ചാലാട് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കണം : കെ സുധാകരൻ എം.പി
കണ്ണൂർ : കണ്ണൂർ - ചാലാട് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദ്യ സിന്ധ്യക്ക് കത്ത് നൽകി കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എം.പി .
കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ കീഴിലുള്ള പ്രധാന പോസ്റ്റ് ഓഫീസ് ആണ് ചാലാട് പോസ്റ്റ് ഓഫീസ് . അയ്യായിരത്തിലധികം നിക്ഷേപകർ ഉള്ള ചാലാട് പോസ്റ്റ് ഓഫീസിനുകിഴിൽ ഏഴോളം മഹിളാ പ്രദാൻ ഏജന്റ്മാർ സേവനമനുഷ്ഠിക്കുന്നുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ചാലാട് പോസ്റ്റ് ഓഫീസിൽ 35 കോടി രൂപയുടെ നിക്ഷേപമുണ്ട്.
ചാലാട്, പള്ളിയാമൂല ,മണൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രായമായവർ ഉൾപ്പെടെ ആശ്രയിക്കുന്നതും, ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ ചാലാട് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം അടിയന്തിരമായി പുന : പരിശോധിക്കണമെന്ന് കെ .സുധാകരൻ എം.പി കേന്ദ്ര വാർത്താവിനിമ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.