കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സെല്ലിൽ നിന്ന് മൊബെൽ ഫോണും സിം കാർഡുകളും പിടികൂടി
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. പത്താം ബ്ളോക്കിൽ ജയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മൂന്ന് തടവുകാരിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും കണ്ടെത്തിയത്.
Mar 14, 2025, 09:00 IST

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. പത്താം ബ്ളോക്കിൽ ജയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മൂന്ന് തടവുകാരിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും കണ്ടെത്തിയത്.
അൻസാർ . കാട്ടുണ്ണി രഞ്ചിത്ത്, ശരത് എന്നിവർ താമസിച്ചിരുന്ന സെല്ലിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് മൊബൈൽ ഫോൺ പിടികൂടിയത്. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണുർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.