കണ്ണൂർ സെൻട്രൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ നിയമനം

കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ, ലുനാറ്റിക്ക് തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നു.

 

കണ്ണൂർ  : കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ, ലുനാറ്റിക്ക് തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നു.

 അഞ്ച് താൽക്കാലിക ഒഴിവുകളുണ്ട്. 55 വയസ്സിൽ താഴെയുള്ള, എസ്എസ്എൽസി പാസ്സായതും, മെഡിക്കൽ കാറ്റഗറി SHAPE-1 ആയതുമായ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്‌ത എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പും, വിമുക്തഭട ഐഡൻറിറ്റി കാർഡിൻറെ പകർപ്പും സഹിതം സപ്തംബർ 24 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069