കണ്ണൂരിൽ വഴി യാത്രക്കാരി കാറിടിച്ചു മരിച്ചു സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു
റോഡരികിലൂടെ നടന്നുപോകുക.യായിരുന്ന വീട്ടമ്മകാറിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
May 8, 2025, 09:44 IST
മാതമംഗലം: റോഡരികിലൂടെ നടന്നുപോകുക.യായിരുന്ന വീട്ടമ്മകാറിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പേരൂൽ പടിഞ്ഞാറേക്കരയിലെ ലീന(51)യാണ് ദാരുണമായി മരിച്ചത്.ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം.മാത്തിൽ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് വരികയായിരുന്ന കെ.എ 70 എം 5027 നമ്പർ കാറാണ് ഇടിച്ചത്.
ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുെവങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെ.സി.കുഞ്ഞികൃഷ്ണൻ്റെ ഭാര്യയാണ്.മക്കൾ: ദിൽന, നവീൻ.മരുമകൻ: ദീപു.