അത്ഭുത കാഴ്ചകളുമായി കണ്ണൂർ കാർണി വൽ പുരോഗമിക്കുന്നു ; ജൂൺ 14 വരെ പ്രവേശനം നീട്ടി
അത്ഭുത കാഴ്ചകളും ലോകാത്ഭുതങ്ങളായ താജ് മഹലിന്റേയും ഈഫൽ ടവറിന്റേയും കൂറ്റൻ പുനരാവിഷ്കവുമായി കണ്ണൂർ പോലീസ് മൈതാനിയിൽ കണ്ണൂർ കാർണി വൽ പുരോഗമിക്കുന്നു.
കണ്ണൂർ: അത്ഭുത കാഴ്ചകളും ലോകാത്ഭുതങ്ങളായ താജ് മഹലിന്റേയും ഈഫൽ ടവറിന്റേയും കൂറ്റൻ പുനരാവിഷ്കവുമായി കണ്ണൂർ പോലീസ് മൈതാനിയിൽ കണ്ണൂർ കാർണി വൽ പുരോഗമിക്കുന്നു. മെയ് 12 ന് ആരംഭിച്ച കാർണ്ണിപൽ ജൂൺ 14 വരെയുണ്ടാകും വൈകുന്നേരം മൂന്നുമണിമുതൽ ഒമ്പതരമണി വരെയാണ് പ്രദർശനം. കുട്ടികൾക്ക് അമ്പത് ശതമാനവും മുതിർന്നവർക്കും കുടുംബശ്രീ അംഗങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകും.
പ്രത്യേക പെറ്റ്സ് ഷോ, മിനിയേച്ചർ പ്രദർശനങ്ങൾ, ലോകാത്ഭുതമായി മാറിയ അവതാർ സിനിമയുടെ ആവിഷ്കാരം, റോബോട്ടിക് അനിമൽ സ് , കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം വിനോദ പരിപാടികൾ എന്നിവ കാരണിവലിൽ ഒരുക്കിയിട്ടുണ്ട്. പ്രമുഖർ പങ്കെടുക്കുന്ന സംഗീത-നൃത്ത പരിപാടികൾ എല്ലാ ദിവസവും ഉണ്ടാകുമെന്നും കാർണിവൽ സന്ദർശകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടർ, മൊബൈൽ ഫോൺ സ്മാർട് വാച്ച് തുടങ്ങിയ സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികളായ അബ്ദുൾ സമദ്, യൂസഫ് ഹാജി, സിജോ മാത്യു, നിസാം തളിപ്പറമ്പ്, യഹിയ മട്ടന്നൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.