അപകടക്കെണിയൊരുക്കി കണ്ണൂർ വളവിൽ പീടിക; ബൈക്ക് യാത്രക്കാരനായ യുവാവ് ബസിടിച്ചു മരിച്ചു

യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി ചക്കരക്കൽ - അഞ്ചരക്കണ്ടി റോഡിലെ വളവിൽ പീടിക വളവ്. നിരവധി അപകടങ്ങളാണ് ഈ കൊടും വളവിൽ ഇതിനകം നടന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവ് അതിദാരുണമായി സ്വകാര്യ ബസിടിച്ചു മരിച്ചു.

 


ചക്കരക്കൽ : യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി ചക്കരക്കൽ - അഞ്ചരക്കണ്ടി റോഡിലെ വളവിൽ പീടിക വളവ്. നിരവധി അപകടങ്ങളാണ് ഈ കൊടും വളവിൽ ഇതിനകം നടന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവ് അതിദാരുണമായി സ്വകാര്യ ബസിടിച്ചു മരിച്ചു.

സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ചാണ്  ബൈക്ക് ഓടിച്ച യുവാവിന് ദാരുണാന്ത്യമുണ്ടായത്. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു.തിങ്കളാഴ്ച രാത്രി ഏഴിന് ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലാണ് അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.
സാരമായി പരുക്കേറ്റ നിഖിലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹ ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ. അപകടങ്ങളുടെ സ്ഥിരം കേന്ദ്രമായ വളവിൽ പീടികയിൽ ഡിവൈഡറുകളും സ്പീഡ് ബ്രേക്കറും സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യങ്ങളിലൊന്നാണ്. എന്നാൽ ഈ കാര്യം അധികൃതർ അവഗണിച്ചതോടെയാണ് വീണ്ടും അപകടം ഉണ്ടാവാൻ കാരണമെന്ന് പറയുന്നു. ഇതിന് തൊട്ടടുത്ത നാലാം പിടികയിൽ ഒരു സ്കൂട്ടർ യാത്രക്കാരനും കാർ യാത്രക്കാരനായ യുവാവും ഒരു വർഷം മുൻപെ വാഹനാപകടത്തിൽമരിച്ചിരുന്നു.