കണ്ണൂരിൽ കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ

കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍ .തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രനും സംഘവും

 

തളിപ്പറമ്പ്: കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍ .തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രനും സംഘവും ആലക്കോട് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കൈവശം വച്ചതിന് പശ്ചിമ ബംഗാള്‍ സിധയി വില്ലേജിലെ ഷേക്ക് പിയാറൂള്‍(21) എന്നയാള്‍ക്കെതിരെ ഒരു എന്‍.ഡി.പി.എസ് കേസെടുത്തത്.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.രാജേഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം രജിരാഗ്, ജെ.ഇ.സി സ്‌ക്വാഡ് അംഗം വി.പി.ശ്രീകുമാര്‍, സി.ഇ.ഒ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.