കണ്ണൂരിലെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. ചാലാട് സ്വദേശിയായ അനൂപും താണ സ്വദേശി ഷബീറും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയ പാതയിൽ വെച്ച് കാർ ഇടിച്ചാണ് അപകടം.
Oct 15, 2026, 23:49 IST
കണ്ണൂർ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. ചാലാട് സ്വദേശിയായ അനൂപും താണ സ്വദേശി ഷബീറും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയ പാതയിൽ വെച്ച് കാർ ഇടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ ഷബീറിനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയ്സ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അനൂപ് പൊതു പ്രശ്നങ്ങൾ അധികൃതർക്ക് മുന്നിൽ എത്തിച്ചാണ് ശ്രദ്ധ നേടിയത്.