ലോക ഹൃദയ ദിനത്തിൽ കണ്ണൂർ ആസ്റ്റർ മിം മ് സ് സൈക്കിള്‍ത്തോണ്‍ നടത്തി

കണ്ണൂർ : ലോകഹൃദയദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിങ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സവാരി സംഘടിപ്പിച്ചത്.

കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജന്‍ ഡോ. പ്രസാദ് സുരേന്ദ്രനും, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാറും ചേര്‍ന്ന് പയ്യാമ്പലത്തെ കണ്ണൂര്‍ ക്ലബ്ബില്‍ വെച്ച് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

മാറുന്ന ജീവിതശൈലിയാണ് ഹൃദയരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനെ മറികടക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവം നല്ല മാര്‍ഗ്ഗമാണ് സൈക്കിള്‍ സവാരി പോലുള്ള വ്യായാമങ്ങൾ. സ്വന്തം ശരീരത്തോടും, ജീവിക്കുന്ന പ്രകൃതിയോടും നാം ചെയ്യുന്ന നീതികൂടിയാണിത്’ എന്നും ഇരുവരും സൂചിപ്പിച്ചു.

പയ്യാമ്പലത്ത് നിന്നും ആരംഭിച്ച സൈക്ലത്തോണ്‍ പ്രഭാത് ജംഗ്ഷൻ, പഴയ ബസ്റ്റാന്റ്, താഴെ ചൊവ്വ നാടൽ വഴി ആസ്റ്റര്‍ മിംസ് ഹോസ്്പിറ്റലില്‍ സമാപിച്ചു. സമാപന ചടങ്ങിൽ ഡോ ഹനീഫ് സൈക്കിള്‍ സവാരിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു.